Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat Building

Wayanad

മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് മാറ്റാ​ന്‍ ന​ട​പ​ടി​യാ​യി

പു​ല്‍​പ്പ​ള്ളി: അ​പ​ക​ട ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്‍റെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് മാ​റ്റാ​ന്‍ ആ​രം​ഭി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നോ​ട് ചേ​ര്‍​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ സ​ണ്‍​ഷേ​ഡ് ഭാ​ഗ​ങ്ങ​ള്‍ അ​ട​ര്‍​ന്നു​വീ​ഴാ​ന്‍ തു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി സ​മീ​പ​ത്തെ ഹോ​ട്ട​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി സ​ണ്‍​ഷേ​ഡ് ഭാ​ഗ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​വ​ച്ച് പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു പ​റ​ഞ്ഞു. 35 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ടം വ​ര്‍​ഷ​ങ്ങ​ളാ​യി അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ പ​ല​യി​ട​ത്തും അ​ട​ര്‍​ന്നു​വീ​ഴാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കെ​ട്ടി​ടം മ​റ്റൊ​രി​ട​ത്തേ​ക്ക് താ​ത്കാ​ലി​ക​മാ​യി മാ​റ്റി​യ​ത്.

 

Latest News

Corehub Up